ദീപികയുടെ തലവെട്ടാന്‍ പറഞ്ഞ നേതാവിനെ ബിജെപി തിരിച്ചെടുത്തു

ചണ്ഡീഗഡ്: “പത്മാവത്’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നടി ദീപിക പദുകോണിന്റെയും സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെയും തല വെട്ടുന്നവര്‍ക്കു 10 കോടി പ്രതിഫലം പ്രഖ്യാപിച്ച നേതാവിന്റെ രാജി ബിജെപി പിന്‍വലിച്ചു.
ബിജെപി നേതാവ് സൂരജ്പാല്‍ അമുവാണ് തലവെട്ടുന്നവര്‍ക്കു 10 കോടി പ്രതിഫലം പ്രഖ്യാപിച്ചത്. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം നവംബറില്‍ സൂരജ്പാല്‍ ഹരിയാന ബിജെപിയുടെ ചീഫ് മീഡിയാ കോ-ഓഡിനേറ്റര്‍ സ്ഥാനം രാജി വച്ചിരുന്നു.
എന്നാലിപ്പോള്‍ സംസ്ഥാന ബിജെപി അധ്യക്ഷനായ സുഭാഷ് ബരാലയാണ് അമുവിനെ ബിജെപിയിലേക്കു തിരിച്ചുവിളിക്കുകയും രാജി തള്ളുന്നതായി അറിയിക്കുകയും ചെയ്തത്.

RELATED STORIES

Share it
Top