ദീപാ നിശാന്തിനെതിരെ കൊലവിളി;ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തുതൃശൂര്‍: എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ കൊലവിളി നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ബിജു നായര്‍, രമേശ് കുമാര്‍ നായര്‍ എന്നിവര്‍ക്കെതിരെയാണ് തൃശൂര്‍ പോലീസ് കേസെടുത്തത്. ദീപ നിശാന്ത് എല്ലാ പരിധികളും ലംഘിക്കുകയാണെന്നും അവരുടെ രക്തം വേണമെന്നുമായിരുന്നു രമേശ് കുമാര്‍ നായരുടെ കമന്റ്. ആ കമന്റിന് നമ്മളതിനായി ശ്രമിക്കുമെന്ന് ബിജു നായര്‍ മറുപടി നല്‍കി. കഠ് വ ബലാത്സംഗക്കൊലയുമായി ബന്ധപ്പെട്ട ദീപക് ശങ്കരനാരായണന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിനെ അനുകൂലിച്ചതിന് പിന്നലെയാണ് ദീപ നിശാന്തിനെതിരെ വ്യാപക സൈബര്‍ ആക്രമണം തുടങ്ങിയത്.
ബിജെപി നേതാവ് ടിജി മോഹന്‍ദാസും ദീപാ നിശാന്തിനും ദീപക് ശങ്കരനാരായണനുമെതിരെ രംഗത്തുവരാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരുന്നു. ഇരുവരുടെയും മേല്‍വിലാസമടക്കം പരസ്യപ്പെടുത്തിയായിരുന്നു ആഹ്വാനം. തുടര്‍ന്ന് ദീപാ നിശാന്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

RELATED STORIES

Share it
Top