ദീപക് മിശ്ര ജസ്റ്റിസുമാരുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സുപ്രിംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച കൊളീജിയം തീരുമാനത്തിനു സര്‍ക്കാര്‍ മുഖം തിരിച്ചു നില്‍ക്കുന്നതിനെതിരേ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫും ജെ ചെലമേശ്വറും കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിനു കത്തെഴുതിയിരുന്നു. ഈ വിഷയത്തിലുള്ള ആശങ്കകളെ ദൂരീകരിക്കാമെന്ന് ഇരുവര്‍ക്കും ചീഫ് ജസ്റ്റിസ് ഉറപ്പു നല്‍കിയതായാണു റിപോര്‍ട്ട്. അതിനിടെ, കഴിഞ്ഞദിവസം സുപ്രിംകോടതിയിലെ ജിംനേഷ്യത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം ജസ്റ്റിസുമാരായ കുര്യന്‍ ജോസഫുമായും രഞ്ജന്‍ ഗോഗോയുമായും ചീഫ് ജസ്റ്റിസ് അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി.

RELATED STORIES

Share it
Top