ദിവ്യ എസ് അയ്യരെ സ്ഥലം മാറ്റി

തിരുവനന്തപുരം: തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ് അയ്യരെ സ്ഥലം മാറ്റി. തദ്ദേശ സ്വയംഭരണ വകുപ്പിലേക്കാണ് സ്ഥലംമാറ്റിയത്. വര്‍ക്കലയിലെ സര്‍ക്കാര്‍ ഭൂമി അനധികൃതമായി സ്വകാര്യ വ്യക്തിക്ക് പതിച്ചുനല്‍കിയെന്ന ആരോപണം നേരിടുന്നതിനിടിയിലാണ് സ്ഥലം മാറ്റം.സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമി സ്വകാര്യ വ്യക്തിക്ക് സബ് കലക്ടര്‍ വിട്ടുകൊടുത്തെന്ന് ആരോപിച്ച് സിപിഎം എംഎല്‍എ വി ജോയി മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നല്‍കിയ പരാതിയെ തുടര്‍ന്ന് ഉത്തരവ് സ്‌റ്റേ ചെയ്തിരുന്നു. വിഷയത്തില്‍ തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് വീഴ്ച പറ്റിയെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ റവന്യൂ മന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് സ്ഥലംമാറ്റം.

RELATED STORIES

Share it
Top