ദിവാകരനെ പുറത്താക്കിയതില്‍ വിഭാഗീയതയില്ല:കാനംകൊല്ലം: സി.ദിവാകരനെ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് നീക്കിയതില്‍ വിഭാഗീയത ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തീരുമാനം ഏകകണ്ഠമായിരുന്നെന്നും കാനം പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന പാനലില്‍ 20 ശതമാനം പുതുമുഖങ്ങളായിരിക്കണമെന്ന് പാര്‍ട്ടിയുടെ ചട്ടമുണ്ട്. അത് പ്രകാരമാണ് ഇപ്പോഴത്തെ തീരുമാനം. പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പട്ടികയില്‍ ഇനി മാറ്റമുണ്ടാകില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.
സി ദിവാകരന്‍ ഉള്‍പ്പെടെ നാല് പേരെയാണ് ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയത്. സിഎന്‍ ചന്ദ്രന്‍, സത്യന്‍ മൊകേരി, കമല സദാനന്ദന്‍ എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് അംഗങ്ങള്‍.

RELATED STORIES

Share it
Top