ദിവസങ്ങള്‍ക്കുള്ളില്‍ നാശം തിട്ടപ്പെടുത്തി കൃഷിവകുപ്പ്

താമരശ്ശേരി: ഉരുള്‍പൊട്ടലില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് ആശ്വാസമേകാന്‍ കട്ടിപ്പാറ കൃഷിഭവന്‍ ഉദ്യോഗസ്ഥരും സജീവമായി രംഗത്ത്. സാധാരണയില്‍ നിന്നും വിത്യസ്ഥമായി ഇവിടെ കൃഷി ഉദ്യോഗസ്ഥര്‍ തങ്ങളുടെ കടമ നിറവേറ്റാന്‍ അവധിപോലും മാറ്റിവച്ചാണ് രംഗത്തിറങ്ങിയത്. ഇത് ഗ്രാമപ്പഞ്ചായത്തിനും ജില്ലാ ഭരണ കൂടത്തിനും കൃഷിനാശത്തിന്റെ വ്യാപ്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മനസ്സിലാക്കാനും അവക്കുള്ള നഷ്ടപരിഹാരത്തിനും മറ്റുമുള്ള കണക്കുകള്‍ ഉണ്ടാക്കാനും ഏറെ ഉപകാരപ്രദമായി.
14ന് ഉരുള്‍ പൊട്ടലുണ്ടായ ദിവസം തന്നെ ദ്രുതഗതിയില്‍  പ്രവര്‍ത്തിച്ച്  വിളനാശം തിട്ടപ്പെടുത്തിയത് ഏറെ പ്രശംസ പിടിച്ചുപറ്റി. കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല, താഴ്—വാരം , ചമല്‍ പ്രദേശങ്ങളിലായി 50 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 56 ഏക്കര്‍ സ്ഥലത്തായി 51കര്‍ഷകര്‍ക്കാണ് നഷ്ടം സംഭവിച്ചത്. സാധാരണ ഗതിയില്‍ ഇത്തരം നഷ്ട്ടങ്ങള്‍ ഉണ്ടായാല്‍ മറ്റു പഞ്ചായത്തുകളില്‍ നിന്ന് ഉദ്യോഗസ്ഥരെ വിന്യസിച്ച്  ആഴ്ചകള്‍ കൊണ്ടാണ് നാശനഷ്ടം തിട്ടപ്പെടുത്താറുള്ളത്്്. എന്നാല്‍ മൂന്ന്— ദിവസംകൊണ്ട് കൃഷി ഓഫിസര്‍ കെ കെ മുഹമ്മദ് ഫൈസല്‍, അസിസ്റ്റന്റ് കൃഷിഓഫിസര്‍ കെ എസ് ബിജു, കൃഷി അസ്സിസ്റ്റന്റ് ഇ കെ സജി എന്നിവര്‍ തദ്ദേശ വാസികളുടെ സഹായത്തോടെ നഷ്ടം തിട്ടപ്പെടുത്തുകയായിരുന്നു.
തെങ്ങ് കായ്—ഫലമുള്ളതു 1201, കായ്—ഫലമില്ലാത്തത്48, കവുങ്ങു കായ്—ഫലമുള്ളത് 32 4, കവുങ്ങു കായ്—ഫലമില്ലാത്തത് 126,  വാഴ 300, റബ്ബര്‍ കറയെടുക്കുന്നത് 793, കറയെടുക്കാത്തത് 665, കുരുമുളക്78, ജാതി 146, കാപ്പി 3, കശുമാവ് 3, ഗ്രാമ്പൂ55, കൊക്കോ 50, മുതലായവയാണ്—  നശിച്ചത്.രണ്ട്— ദിവസം കൊണ്ട്  നഷ്ടപരിഹാരം സംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിക്കുമെന്നും അടിയന്തരമായി ധനസഹായം ലഭ്യമാക്കുമെന്നും കൃഷിഅസ്സിസ്റ്റന്റ് ഡയറക്റ്റര്‍ ആശ എസ് കുമാര്‍  അറിയിച്ചു.

RELATED STORIES

Share it
Top