ദിലീപിനെ പുറത്താക്കിയത തീരുമാനം,അമ്മയില്‍ ഭിന്നിപ്പുണ്ടായതിനെ തുടര്‍ന്നെന്ന് മോഹന്‍ലാല്‍കൊച്ചി: ദിലീപ് വിഷയത്തില്‍ അമ്മയില്‍  ഭിന്നതയുണ്ടായെന്നും,അത് രൂക്ഷമായ സാഹചര്യത്തിലാണ് മമ്മൂട്ടിയുടെ വീട്ടില്‍വെച്ച് നടന്ന യോഗത്തില്‍ ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചതെന്നും മോഹന്‍ലാല്‍.ദിലീപ് വിഷയത്തില്‍ അമ്മയില്‍ കടുത്ത ഭിന്നതയുണ്ടായി. സംഘടന പിളര്‍പ്പിലേക്ക് പോകുമെന്ന തലത്തിലേക്ക് ചര്‍ച്ച പോയ സാഹചര്യത്തിലാണ് മമ്മൂട്ടിയുടെ വീട്ടില്‍വെച്ച് നടന്ന യോഗത്തില്‍ ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചത്, ദിലീപ് നിരപരാധിയെന്ന് തെളിയാന്‍ പ്രാര്‍ത്ഥിക്കുന്നു. ദിലീപിനെ തിരിച്ചെടുക്കാനുളള തീരുമാനം തന്ത്രപ്പാടിലെടുത്തതാണ്. തിരിച്ചെടുക്കാനുളള തീരുമാനം ആരും എതിര്‍ത്തില്ല. വനിത അംഗങ്ങളടക്കം എല്ലാവരും യോഗത്തില്‍ മൗനം പാലിച്ചുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണാതിരുന്നത് തെറ്റായിപ്പോയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തന്റെ ഖേദം അറിയിക്കുന്നു. ഏത് പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ അമ്മ തയാറാണ്. അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ ഇനിയും െമച്ചപ്പെടുത്തേണ്ടതുണ്ടെന്നും മോഹന്‍ലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അമ്മ ഒരിക്കലും ഒരു പുരുഷാധിപത്യ സംഘടനയല്ലെന്നും,അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന നടിമാരുടെ പരാതികള്‍ പരിഗണിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. ഒരു നടനോ നടിയോ ഒരു വര്‍ഷം ഒരു സിനിമയില്‍ എങ്കിലും അഭിനയിക്കണമെന്നാണ് തന്റെ അഭിപ്രായം. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മോഹന്‍ ലാല്‍ കൂട്ടിചേര്‍ത്തു.

RELATED STORIES

Share it
Top