ദിലീപിനെതിരെ പത്ത് കോടിയുടെ മാനനഷ്ട കേസുമായി ലിബര്‍ട്ടി ബഷീര്‍കൊച്ചി: നടന്‍ ദിലീപിനെതിരെ പത്ത് കോടി രൂപയുടെ മാനനഷ്ട കേസുമായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് നടത്തിയ പ്രസ്താവന തനിക്ക് മാനഹാനിയുണ്ടാക്കിയെന്നാരോപിച്ചാണ് ലിബര്‍ട്ടി ബഷീര്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് ലിബര്‍ട്ടി ബഷിര്‍ ദിലീപിന് വക്കീല്‍ നോട്ടീസ് അയച്ചത്.നോട്ടീസ് ലഭിച്ച് പത്ത് ദിവസത്തിനുള്ളില്‍ ആരോപണം പിന്‍വലിക്കണമെന്നും ഒരു ദേശീയ മാധ്യമത്തിലൂടെ ദിലീപ് മാപ്പു പറയണമെന്നും അല്ലാത്ത പക്ഷം മാനനഷ്ട കേസുമായി മുന്നോട്ട് പോകുമെന്നും നോട്ടീസില്‍ പറയുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ താന്‍ തെറ്റായ പ്രചരണം നടത്തിയെന്ന് ദിലീപ് പ്രചരിപ്പിക്കുകയാണെന്നാരോപിച്ചാണ് ബഷീര്‍ വക്കില്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

RELATED STORIES

Share it
Top