ദിയോദാര്‍ ട്രോഫിയില്‍ അശ്വിന്‍ നായകനാവില്ല; പരിക്കിനെത്തുടര്‍ന്ന് ടീമിന് പുറത്ത്ന്യൂഡല്‍ഹി: ദിയോദാര്‍ ട്രോഫിയില്‍ ഇന്ത്യ എ ടീമിന്റെ നായകനായി ചുമതലപ്പെടുത്തി ഒരു ദിവസത്തിന് ശേഷം ഇന്ത്യയുടെ സ്പിന്‍ താരം രവിചന്ദ്ര അശ്വിന്‍ ടൂര്‍ണമെന്റില്‍ നിന്ന് മാറിനിന്നു. പരിക്കിനെത്തുടര്‍ന്നാണ് താരത്തിന്റെ പിന്‍വാങ്ങല്‍. അശ്വിന് ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റാന്‍ കൂടിയുള്ള അവസരത്തിലാണ് താരത്തിന് പരിക്ക് വില്ലനായത്. മാര്‍ച്ച് നാലു മുതല്‍ എട്ട് വരെ ധര്‍മശാലയിലാണ് മല്‍സരം.അശ്വിന് പകരക്കാനായി സ്പിന്നര്‍ ഷഹബാസ് നദീമിനെ ബിസിസിഐ ഉള്‍പ്പെടുത്തിയത്. അശ്വിന്റെ അഭാവത്തില്‍ അക്ഷ്ദീപ് നാഥ് ഇന്ത്യ എ ടീമിനെ നയിക്കും.

RELATED STORIES

Share it
Top