ദാസ്യ വേല പരാതി: സുദേഷ് കുമാറിന്റെ ബാറ്റാലിയന്‍ മേധാവി സ്ഥാനം തെറിച്ചു.

കോഴിക്കോട്: പോലിസിലെ ദാസ്യ വേല സംബന്ധിച്ച പരാതിയില്‍ എഡിജിപി സുദേഷ് കുമാറിന്റെ ബാറ്റാലിയന്‍ മേധാവി സ്ഥാനം തെറിച്ചു. പകരം നിയമനമായിട്ടില്ല. പോലിസ് ഡ്രൈവറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദമാണ് നടപടികള്‍ക്കു കാരണം. സുദേഷ് കുമാറിന്റെ ഒഴിവില്‍ എഡിജിപി ആനന്ദകൃഷ്ണന്‍ ബറ്റാലിയന്‍ ചുമതല വഹിക്കും. സുദേഷ് കുമാറിനെ ഇനി പോലിസ് സേനയ്ക്ക് പുറത്ത് നിയമിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് സൂചന.ഏതെങ്കിലും പൊതുമേഖല സ്ഥാപനത്തിന്റെ തലപ്പത്തോ അല്ലെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പിലോ ഡെപ്യൂട്ടേഷനില്‍ അദ്ദേഹത്തെ നിയമിക്കുമെന്ന് വിവരം. ആക്രമണത്തില്‍ കഴുത്തിലെ കശേരുകള്‍ക്ക് പരിക്കേറ്റ പോലിസ് െ്രെഡവര്‍ ഗവാസ്‌കര്‍ എഡിജിപിയുടെ മകള്‍ക്കെതിരെ പോലിസില്‍ പരാതി കൊടുക്കുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തതോടെയാണ് എഡിജിപിയും കുടുംബവും കുരുക്കിലായത്.

RELATED STORIES

Share it
Top