ദാസ്യവേല: വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമെന്ന് ബെഹ്‌റ

തിരുവനന്തപുരം: പോലിസിലെ ദാസ്യവേല സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അസത്യമോ അര്‍ധസത്യമോ ആണെന്ന് പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഇത്തരം വാര്‍ത്തകള്‍ പോലിസിന്റെ മനോവീര്യവും പൊതുസമൂഹത്തിന് പോലിസിലുള്ള വിശ്വാസവും തകര്‍ക്കുമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പോലിസുകാരെ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം നിയമിക്കുന്നതു സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടികള്‍ക്ക് തുടക്കമിടുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍, ഈ സംഭവത്തിന്റെ മറവില്‍ ഒരുവിഭാഗം മാധ്യമങ്ങള്‍ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ വസ്തുതാവിരുദ്ധമായ പ്രചാരണം നടത്തുകയാണ്. മാധ്യമങ്ങളില്‍ വരുന്ന ഇത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതോ അര്‍ധസത്യമോ ആണ്. തെറ്റായ വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ മാറിനില്‍ക്കണമെന്നും ബെഹ്‌റ പറഞ്ഞു.

RELATED STORIES

Share it
Top