ദാവൂദ് ഇബ്രാഹിമിന്റെ മരുമകളുടെ വിവാഹവിരുന്നിന് ബിജെപി മന്ത്രിമുംബൈ: ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ദാവൂദ് ഇബ്രാഹിമിന്റെ മരുമകളുടെ വിവാഹവിരുന്നിനെത്തിയത് ബിജെപി മന്ത്രിയും എം.എല്‍.എമാരും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമടക്കമുള്ളവര്‍. മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിയും ബി.ജെ.പി നേതാവുമായി ഗരീഷ് മഹാജനാണ് വിവാഹം കൂടാനെത്തിയത്. മന്ത്രിക്കു പുറമെ, ബി.ജെ.പി എം.ല്‍.എമാരായ ദേവ്‌യാനി ഫരണ്ടെ, ബാലാസാഹേബ് സനപ്, സീമ ഹിരയ് എന്നിവരും നാഷിക് മേയര്‍ രഞ്ജന ഭനസി, ഡെപ്യൂട്ടി മേയര്‍ പ്രതാമേഷ് ഗിറ്റെ എന്നിവരും മറ്റ് മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരും എത്തി. മെയ് 19നായിരുന്നു വിവാഹവിരുന്ന്. അസിസ്റ്റന്‍ഡ് കമ്മീഷണറും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുമടക്കം പത്തിലധികം ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും വിരുന്നിനെത്തി. അതേസമയം, വിവാഹത്തില്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നാഷിക് പോലീസ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബത്തിന് ദാവൂദിനുമായുള്ള ബന്ധം അറിയില്ലായിരുന്നു എന്നും മന്ത്രി ഗിരീഷ് മഹാജന്‍ പറയുന്നത്.

[related]

RELATED STORIES

Share it
Top