ദാറുല്‍ ഖൈര്‍ താക്കോല്‍ദാനം കാന്തപുരം നിര്‍വഹിക്കും

കാസര്‍കോട്: എസ്‌വൈഎസ് സാന്ത്വനം പദ്ധതിയുടെ ഭാഗമായി ഉളുവാര്‍ യൂനിറ്റ് നിര്‍മിച്ച ദാറുല്‍ഖൈര്‍ ഭവനത്തിന്റെ താക്കോല്‍ദാനം ഏപ്രില്‍ ഒന്നിന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഉളുവാര്‍ താജുല്‍ ഉലമ നഗറില്‍ രാവിലെ 10ന് നടക്കുന്ന താജുല്‍ ഉലമ-നൂറുല്‍ ഉലമ, താഹിര്‍ തങ്ങള്‍ അനുസ്മരണ സംഗമത്തിലാണ് വീട് കൈമാറുന്നത്. ചടങ്ങില്‍ ഉളുവാറില്‍ പുതുതായി ആരംഭിക്കുന്ന സാന്ത്വനം കേന്ദ്രത്തിന്റെ പ്രഖ്യാപനവും കാന്തപുരം നടത്തും. വൈകിട്ട് അഞ്ചിന് ബുര്‍ദ മജ്‌ലിസ് നടക്കും.
ആറിന് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ പ്രാര്‍ഥന നടത്തും. സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ എസ്‌വൈഎസ് ജില്ലാ സെക്രട്ടറി അബ്ദുല്‍കരീം മാസ്റ്റര്‍, അഷ്‌റഫ് സഖാഫി ഉളുവാര്‍, എം അബ്ബാസ്, എ ബി അബ്ദുല്‍ ലത്തീഫ്, യു കെ യൂസുഫ്, യു കെ ഖലീല്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top