ദാരുണ മരണങ്ങള്‍ തടയാന്‍ മുന്‍കരുതലെടുക്കും : ആരോഗ്യമന്ത്രിതിരുവനന്തപുരം: എറണാകുളം മെഡിക്കല്‍ കോളജില്‍ ചികില്‍സാ പിഴവുമൂലം ജീവന്‍ നഷ്ടപ്പെട്ട ഡോ. ഷംന തസ്‌നിമിന്റേതിന് സമാനമായ ദാരുണമരണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ കെ ശൈലജ നിയമസഭയില്‍ പറഞ്ഞു. ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ വിഭാഗം പ്രഫസറായ ഡോ. ടി കെ സുമയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ഇതുസംബന്ധിച്ച നിര്‍ദേശങ്ങളടങ്ങിയ റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ റിപോര്‍ട്ട് നടപ്പാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു. ഷംന തസ്‌നിമിന്റെ മരണവുമായി ബന്ധപ്പെട്ട് രാജഗിരി ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായ ആരോപണം മറ്റൊരു രീതിയില്‍ അന്വേഷിക്കേണ്ടതാണ്. സര്‍ക്കാര്‍ നഷ്ടപരിഹാരം ഷംനയുടെ കുടുംബം സ്വീകരിക്കാത്തതിനാല്‍ ഇതുസംബന്ധിച്ച് ആലോചിച്ച് ന്യായമായത് ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top