ദാരിദ്ര്യം: മക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന് അമ്മയുടെ ആത്മഹത്യാശ്രമം

അഹ്മദാബാദ്: കടുത്ത ദാരിദ്ര്യംമൂലം അമ്മ തന്റെ അഞ്ചു കുട്ടികളെ കിണറ്റിലെറിഞ്ഞു. ഇവരില്‍ നാലുപേര്‍ മുങ്ങിമരിച്ചു. പിന്നീട് അമ്മയും കിണറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലാണ് സംഭവം. അമ്മയും ഒരു കുട്ടിയും രക്ഷപ്പെട്ടതായി പോലിസ് അറിയിച്ചു. കുട്ടികളെ കിണറ്റിലെറിഞ്ഞ ഗീതാ ബെന്‍ ഭാലിയയെ പോലിസ് അറസ്റ്റ് ചെയ്തു. ധരംസിങ് ഭാലിയയാണ് ഭര്‍ത്താവ്. ഒന്നരയ്ക്കും ഏഴിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.

RELATED STORIES

Share it
Top