ദലിത് സംരക്ഷണത്തെക്കുറിച്ചു പറയാന്‍ ആന്റണിക്ക് അര്‍ഹതയില്ല: എളമരം കരീം

കല്‍പ്പറ്റ: ദളിത് സംരക്ഷണത്തെക്കുറിച്ച് പറയാന്‍ കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്ക് അര്‍ഹതയില്ലെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. ദളിത് വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് മുത്തങ്ങ വനത്തില്‍ കുടിയിറക്കിന്റെ മറവില്‍ ആദിവാസികളെ വേട്ടയാടിയത്. ഇത് വിസ്മരിച്ചാണ് ആന്റണി പുണ്യാളന്റെ വേഷം കെട്ടുന്നത്. ഇടതുപക്ഷം ശക്തമായിടത്ത് മാത്രമാണ് ദളിതര്‍ക്ക് അര്‍ഹമായ പരിഗണനയും സംരക്ഷണവും ലഭിക്കുന്നത്.
ആര്‍എസ്എസും സംഘപരിവാറും— ചാതുര്‍വര്‍ണ്യം പറഞ്ഞ് ദളിതരെ അകറ്റി നിര്‍ത്തുമ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലെ ക്ഷേത്രത്തില്‍ ദളിതനെ പൂജാരിയാക്കിയ സര്‍ക്കാരാണ് കേരളത്തിലുള്ളത്. ദളിത് സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കഴിഞ്ഞദിവസം നടത്തിയ ഹര്‍ത്താല്‍ പോലും കേരള സര്‍ക്കാരിനെതിരായ സമരമായി ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് ചിലരെന്ന് കരീം പറഞ്ഞു.

RELATED STORIES

Share it
Top