ദലിത് സംരക്ഷണത്തെക്കുറിച്ചു പറയാന്‍ ആന്റണിക്ക് അര്‍ഹതിയില്ല: എളമരം കരീം

കല്‍പ്പറ്റ: ദലിത് സംരക്ഷണത്തെക്കുറിച്ച് പറയാന്‍ എ കെ ആന്റണിക്ക് ഒരു അര്‍ഹതയുമില്ലെന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം. മുത്തങ്ങയില്‍ ആദിവാസികള്‍ക്കു നേരെ അതിക്രമം നടത്തുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തത് ആന്റണി നേതൃത്വം നല്‍കിയ യുഡിഎഫ് ഭരണത്തിലാണ്.
ഇങ്ങനെയുള്ളപ്പോഴാണ് ആന്റണി ഇപ്പോള്‍ പുണ്യാളന്റെ വേഷം കെട്ടുന്നതെന്നും എളമരം കരീം പറഞ്ഞു. ദലിത് അതിക്രമങ്ങള്‍ക്കെതിരേ കല്‍പ്പറ്റയില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ദലിതര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിലും അവര്‍ക്കൊപ്പം നിലകൊള്ളുകയുമാണ് സര്‍ക്കാര്‍. എന്നാല്‍, ദലിത് സംഘടനകള്‍ കേന്ദ്രസര്‍ക്കാരിനെതിരേ കഴിഞ്ഞദിവസം നടത്തിയ ഹര്‍ത്താലിനെ പോലും കേരള സര്‍ക്കാരിനെതിരായ പ്രതിഷേധമാണെന്നു വരുത്തിത്തീര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top