ദലിത് വേട്ടയ്‌ക്കെതിരേ എസ്ഡിപിഐ പ്രതിഷേധമിരമ്പി

കണ്ണൂര്‍: മഹാരാഷ്ട്രയില്‍ ദലിതര്‍ക്കുനേരെ സംഘപരിവാരം നടത്തുന്ന അക്രമങ്ങള്‍ക്കെതിരേ എസ്ഡിപിഐ മണ്ഡലംതലത്തില്‍ പ്രതിഷേധപ്രകടനം നടത്തി.



പേരാവൂര്‍ മണ്ഡലം കമ്മിറ്റി ഇരിട്ടിയില്‍ നടത്തിയ പ്രകടനത്തിനു ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട്, ജില്ലാ സെക്രട്ടറി പി കെ ഫാറൂഖ്, മണ്ഡലം പ്രസിഡന്റ് എസ് നൂറുദ്ദീന്‍, റിയാസ് നാലകത്ത്, ടി യാക്കൂബ്, പി പി അബ്്ദുല്ല, എ പി മഹ്്മൂദ് നേതൃത്വം നല്‍കി. അഴീക്കോട് മണ്ഡലം കമ്മിറ്റി പുതിയതെരുവില്‍ നടത്തിയ പ്രകടനത്തിനു ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, മണ്ഡലം പ്രസിഡന്റ് എ പി മുസ്തഫ, പി പി മുഹമ്മദ് റാഫി, റിഷാദ് കാട്ടാമ്പള്ളി, നൗഷാദ് മയ്യില്‍ നേതൃത്വം നല്‍കി. കണ്ണൂരില്‍ മണ്ഡലം പ്രസിഡന്റ് ബി ശംസുദ്ദീന്‍ മൗലവി, സെക്രട്ടറി ഇഖ്ബാല്‍ പൂക്കുണ്ടില്‍, ജില്ലാ കമ്മിറ്റിയംഗം എ ആസാദ്, സിറ്റി മേഖലാ സെക്രട്ടറി എസ് ആഷിക് അമീന്‍, കെ യാസര്‍, ഷക്കീര്‍ ആയിക്കര നേതൃത്വം നല്‍കി.

കണ്ണൂര്‍: മഹാരാഷ്ട്രയില്‍ ദലിതര്‍ക്കു നേരെ ഹിന്ദു വര്‍ഗീയ ശക്തികള്‍ നടത്തിയ അക്രമത്തില്‍ സമാജ്‌വാദി ജനപരിഷത്ത് സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. എല്ലാ വര്‍ഷവും സമാധാനപരമായി നടന്നുവരുന്ന കൊറേഗാവ് വിജയാഘോഷം ഇത്തവണ സംഘര്‍ഷഭരിതമാക്കാന്‍ സംഘപരിവാറും ബിജെപിയും ശിവസേനയും ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു കാരണങ്ങള്‍. വിഷയത്തെ മറാത്ത-ദലിത് സംഘര്‍ഷമാക്കി ചിത്രീകരിക്കുന്നത് ബിജെപിയുടെ ദുഷ്ടലാക്കാണ്. ഗുജറാത്തില്‍ ദലിതരും പട്ടേലരും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൈ കോര്‍ത്തതു പോലുള്ള സാഹചര്യം ഒഴിവാക്കാനും ബിജെപി ആഗ്രഹിക്കുന്നതിന്റെ ഫലമായാണ് കൊറെഗാവ് സംഭവത്തെ മറാത്ത-ദലിത് പ്രശ്‌നമായി ചിത്രീകരിക്കുന്നതെന്നും വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top