ദലിത് വികസനത്തിന് വിഘാതം സാമ്പത്തിക പാരതന്ത്ര്യമെന്ന്‌

കോട്ടയം: ദലിത് വികസനത്തിന് വിഘാതം സാമ്പത്തിക അസ്വാതന്ത്ര്യമാണെന്നും ഭൂമി ദലിതര്‍ക്ക് വിതരണം ചെയ്യുന്നതിലൂടെ മാത്രമേ സ്വാതന്ത്ര്യം പൂര്‍ണാര്‍ഥത്തില്‍ സ്വാര്‍ഥകമാവുകയുള്ളൂ എന്നും പ്രഫ. എം കുഞ്ഞാമന്‍. എംജി സര്‍വകലാശാല കെ ആര്‍ നാരായണന്‍ ചെയര്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സെമിനാറില്‍ ദലിത് കോളനികളിലെ സാമ്പത്തിക ജീവിതത്തെ മുന്‍നിര്‍ത്തി പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക സ്വാതന്ത്രവും രാഷ്ട്രീയ സ്വാതന്ത്ര്യവും മൂലധനത്തിനു മേലുള്ള നിയന്ത്രണവും ദലിതര്‍ക്കു കൂടി ലഭ്യമാവണം. ഇന്ത്യയിലെ ദലിതര്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കും അസ്വാതന്ത്ര്യത്തിനും കാരണമാവുന്നതില്‍ വികസന നയരൂപീകരണത്തില്‍ ദലിതരുടെ ശബ്ദം കേള്‍ക്കാത്തതാണ് പ്രധാന കാരണം. ദലിതര്‍ക്കായുള്ള നയരൂപീകരണം സമൂഹത്തിലെ സമ്പന്നര്‍ തീരുമാനിക്കുന്നു എന്നതാണ് ഇന്ത്യയിലെ ദലിതര്‍ നേരിടുന്ന മുഖ്യ പ്രശ്‌നം. അതിനെ മറികടക്കാന്‍ ആഫ്രോ-അമേരിക്കന്‍ ജനത നടത്തിയ സമരങ്ങളില്‍ നിന്ന് ഇന്ത്യന്‍ ജനതപാഠം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ആഫ്രോ-അമേരിക്കന്‍ ജനത നിയന്ത്രിക്കുന്ന കമ്പോളത്തില്‍ വെള്ളക്കാരെ ഒഴിവാക്കി തങ്ങളുടെ സാധനങ്ങള്‍ തങ്ങള്‍ തന്നെ വാങ്ങുമെന്നു പ്ര്യാപിക്കുന്നതിലൂടെ ഒരുതരം കമ്പോള നിയന്ത്രണവും ആ ജനത നടത്തുന്നുണ്ട്. പൂനയില്‍ നിന്ന്് ഉയര്‍ന്നുവരുന്ന ദലിത് മുതലാളിത്വത്തിന്റെ ഉണര്‍വുകള്‍ കേരളത്തിലെ ദലിതര്‍ കൂടി ഏറ്റെടുക്കേണ്ടതാണെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ രവീന്ദ്രന്‍ കീഴാള ആധുനികതയെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. കീഴാള ജനവിഭാഗങ്ങളുടെ സമരങ്ങളാണ് ഇന്ത്യന്‍ ജനാധിപത്യത്തെ ജനാധിപത്യവല്‍ക്കരിക്കുന്നതെന്നും സമരങ്ങള്‍ ജനാധിപത്യ പ്രകൃയയായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ഡെല്‍ഹി സര്‍വകലാശാല രാഷ്ട്രീയ മീമാംസ പ്രഫ. ഡോ. എന്‍ സുകുമാര്‍ ദലിത് ലോക വീക്ഷണവും തൊഴിലിനെയും കുറിച്ച് പ്രബന്ധം അ—വതരിപ്പിച്ചു. കീഴാള ജനത നിര്‍മിച്ച തൊഴില്‍ പ്രകൃയകളിലൂടെയാണ് ഇന്ത്യന്‍ സംസ്‌കാര നിര്‍വൃതി ഉണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി. സെമിനാര്‍ എംജി സര്‍വകലാശാല വിസി ഡോ. ബാബു സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്തു.

RELATED STORIES

Share it
Top