ദലിത് വനിതകള്‍ക്കായി കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കും: ദലിത് മഹിളാ ഫെഡറേഷന്‍

കോഴിക്കോട്: രാജ്യവ്യാപകമായി ദലിതര്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങളും പീഡനങ്ങളും ഏറി വരുന്ന സാഹചര്യത്തില്‍ പീഡനങ്ങളേയും ആക്രമണങ്ങളേയും തടയാന്‍ വിദ്യാഭ്യാസരംഗത്തും ശാക്തീകരണ രംഗത്തും ദലിത് വനിതകള്‍ക്കായി കര്‍മ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കോഴിക്കോട്ടു ചേര്‍ന്ന കേരള ദലിത് മഹിളാ ഫെഡറേഷന്‍ സംസ്ഥാന നേതൃ സമ്മേളനം തീരുമാനിച്ചു. കേരള ദലിത് മഹിളാ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി കെ രാധ അധ്യക്ഷത വഹിച്ചു. കേരള ദലിത് ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ടി പി ഭാസ്‌കരന്‍ നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളായ പി പി കമല, ജയശ്രീ പയ്യനാട്, ഇ പി കാര്‍ത്യായനി, എന്‍ ശ്രീമതി, കെ എം പത്്മിനി, നിഷാ സുരേഷ് സംസാരിച്ചു.

RELATED STORIES

Share it
Top