ദലിത് റാലിക്കു നേരെ ആക്രമണം, മഹാരാഷ്ട്രയില്‍ സംഘര്‍ഷംമുംബൈ : കോരെഗാവ് യുദ്ധവാര്‍ഷികാചരണത്തോടനുബന്ധിച്ചുള്ള ദലിത് റാലിയ്ക്കു നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ മറാത്ത ദലിത് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം .
സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നൂറിലേറെ വാഹനങ്ങള്‍ പ്രക്ഷോഭകര്‍ കത്തിച്ചു. സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സംഭവത്തിന്‌റെ പശ്ചാത്തലത്തില്‍ ദലിത് സംഘടനകള്‍ ദേശീയപാത  ഉപരോധിക്കുകയാണ്. റോഡ്, റയില്‍ ഗതാഗതത്തെയും കലാപം ബാധിച്ചിട്ടുണ്ട്. ആക്രമണം ഭയന്ന് കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്.
സംഭവത്തെക്കുറിച്ച്  ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പ്രഖ്യാപിച്ചിട്ടുണ്ട്. പുണെ അഹമ്മദ് നഗര്‍ പാതയില്‍ ഗതാഗതം നിരോധിച്ചു.

പുനെയിലെ ഭീമ കൊറിഗോണ്‍ ഗ്രാമത്തില്‍ കൊറെഗോണ്‍ യുദ്ധത്തിന്റെ 200ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ദലിത് റാലിക്കു നേരെ കാവിക്കൊടിയേന്തിയ സവര്‍ണവിഭാഗക്കാര്‍ ആക്രമണം നടത്തിയതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

നാളെ സംസ്ഥാനത്ത് ബന്ദ് ആചരിക്കാന്‍ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top