ദലിത്-മുസ്്‌ലിം-പിന്നാക്ക ഐക്യം സംഘപരിവാരം ഭയപ്പെടുന്നു: എന്‍ യു അബ്ദുല്‍സലാം

ചെര്‍ക്കള: രാജ്യത്ത് ഉയര്‍ന്നു വരുന്ന ദലിത്-മുസ്്‌ലിം പിന്നാക്ക കൂട്ടായ്മയെ സംഘപരിവാരം ഭയപ്പെടുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ജിഗ്‌നേഷ് മേവാനി അടക്കമുള്ളവര്‍ക്കെതിരേ കേസ് എടുക്കുന്നതില്‍ വ്യക്തമാകുന്നതെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം പറഞ്ഞു. എസ്ഡിപിഐ ചെര്‍ക്കള ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ചെര്‍ക്കളയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പ്രദായിക രാഷ്ട്രീയ പാ ര്‍ട്ടികള്‍ സംഘപരിവാര െത്ത തുറന്ന് കാട്ടുന്നതില്‍ ഭയപ്പെടുകയാണ്. ആര്‍എസ്എസിനെ എതിര്‍ക്കുന്നത് വര്‍ഗീയതയല്ല മറിച്ച് രാജ്യതാല്‍പര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറിമാരായ ഖാദര്‍ അറഫ, ടി കെ ഹാരിസ്, മണ്ഡലം സെക്രട്ടറി സക്കരിയ ഉളിയത്തടുക്ക, മുഹമ്മദ് അലി, കെ മുഹമ്മദ് ഹനീഫ്, ഹക്കീം തൈവളപ്പ്, മുനീര്‍ സാദാത്ത്, അഹ്മദ് ചെര്‍ക്കള, നവാസ് പൊടിപ്പള്ളം, ശരീഫ് കോലാച്ചിയടുക്കം, ശുഹൈബ് കരിപ്പൊടി, റഖീബ് കരിപ്പൊടി, സിദ്ദീഖ് സൈനു മാലിക്ക് സംസാരിച്ചു.

RELATED STORIES

Share it
Top