ദലിത് മുന്നേറ്റങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം:സംഗമം നാളെ

കൊല്ലത്ത്   കൊല്ലം: രാജ്യവ്യാപകമായി ദലിതര്‍ക്കും മറ്റ് പാവപ്പെട്ട ജനങ്ങള്‍ക്കുമെതിരേ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരേ ഉയര്‍ന്നുവരുന്ന ജനകീയമുന്നേറ്റങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐക്യദാര്‍ഡ്യസമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ വൈകീട്ട് നാലിന് ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫിസിന് സമീപം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഡ്യസംഗമം നടത്തും. പി രാമഭദ്രന്‍, മോഹന്‍ ശങ്കര്‍, മൂവാറ്റുപുഴ അഷറഫ് മൗലവി, നൗഷാദ് യുനുസ്, തുളസീധരന്‍ പള്ളിക്കല്‍, ജി മോഹന്‍ദാസ്, എസ് പ്രഹ്ലാദന്‍, മൈലക്കാട് ഷാ, ജോണ്‍സണ്‍ കണ്ടച്ചിറ, ജെഎം അസ്്‌ലം, എ കെ സലാഹുദ്ദീന്‍, കെ മദനന്‍, പി കെ രാധ, ശൂരനാട് അജി, അരുണ്‍ മയ്യനാട് പങ്കെടുക്കും.

RELATED STORIES

Share it
Top