ദലിത് മുഖ്യമന്ത്രിക്കായി മാറിക്കൊടുക്കാന്‍ തയ്യാര്‍: സിദ്ധരാമയ്യ

ബംഗളൂരു: ദലിത് വിഭാഗത്തില്‍പ്പെട്ട ഒരാളെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി നിശ്ചയിക്കുകയാണെങ്കില്‍ വഴിമാറി കൊടുക്കാന്‍ തയാറാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാണെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. എക്‌സിറ്റ്‌പോളുകള്‍ വെറും വിനോദമാണെന്നും പ്രവര്‍ത്തകരോട് അവധി ആഘോഷിക്കാനും സിദ്ധരാമയ്യ നിര്‍ദേശിച്ചിരുന്നു.
അതേസമയം തിരഞ്ഞെടടപ്പില്‍ ബിജെപി 120ലേറെ സീറ്റ് നേടുമെന്ന് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി എസ് യെദ്യൂരപ്പ പറഞ്ഞു. തിരഞ്ഞെടുപ്പിനു മുമ്പു തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന തിയ്യതി പ്രഖ്യാപിച്ച് യെദ്യൂരപ്പ കൗതുകം പകര്‍ന്നിരുന്നു.

RELATED STORIES

Share it
Top