ദലിത്-മറാത്ത സംഘര്‍ഷം: ഉത്തരവാദി ജിഗ്‌നേഷ് മെവാനിയെന്ന് പരാതി

മുംബൈ: മഹാരാഷ്ട്രയില്‍ നടക്കുന്ന ദലിത്-മറാത്ത സംഘര്‍ഷത്തിന്റെ ഉത്തരവാദികള്‍ ദലിത് നേതാവും എംഎല്‍എയുമായ ജിഗ്‌നേഷ് മെവാനിയും ജെഎന്‍യു ആക്ടിവിസ്റ്റായ ഉമര്‍ ഖാലിദുമാണെന്ന് ആരോപിച്ച് പൂനെ പോലിസിന് പരാതി. പൂനെയിലെ അക്ഷയ് ബിക്കാദ്,അനന്ത് ദോന്ത് എന്നീ യുവാക്കളാണ് പരാതി നല്‍കിയത്.
പൂനെയിലെ ഷാനിവാര്‍വാലയില്‍ ജിഗ്‌നേഷും ഉമര്‍ ഖാലിദും നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് സംഘര്‍ഷത്തിനു വഴിവെച്ചതെന്നും ഇവര്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്.


ജനങ്ങളോട് തെരുവിലിറങ്ങാനും തിരിച്ചടിക്കാനും അദ്ദേഹം ജനങ്ങളെ പ്രകോപിപ്പിച്ചു. ഈ പ്രസ്താവന കാരണം ജനങ്ങള്‍ തെരുവിലിറങ്ങുകയും സംഘര്‍ഷമുണ്ടാവുകയും ചെയ്തു- എന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.
അതേസമയം, മഹാരാഷ്ട്ര ബന്ദിന് പിന്തുണയുമായി സിപിഐഎമ്മും രംഗത്തെത്തി. സംസ്ഥാനത്തെ എല്ലാ ജനാധിപത്യ മതേതര ശക്തികളും സമരത്തെ പിന്തുണയ്ക്കണമെന്ന് സിപിഐ(എം) ആഹ്വാനം ചെയ്തു.
മഹാരാഷ്ട്ര ബന്ദിന് മഹാരാഷ്ട്ര ഡെമോക്രാറ്റിക് ഫ്രണ്ട്, മഹാരാഷ്ട്ര ലെഫ്റ്റ് ഫ്രണ്ട് എന്നിവയ്ക്ക് പുറമെ 250ഓളം സംഘടനകളുടെ പിന്തുണയുള്ളതായി പ്രകാശ് അംബേദ്ക്കര്‍ പറഞ്ഞിരുന്നു.

RELATED STORIES

Share it
Top