ദലിത് ബിജെപി എംഎല്‍എയുടെ വീടിന് തീവെച്ചുജയ്പൂര്‍:പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമത്തില്‍ ഭേദഗതി വരുത്തിയ സുപ്രീംകോടതി ബെഞ്ച് വിധിക്കെതിരെ ആഹ്വാനം ചെയ്ത ഭാരത ബന്ദിന് പിന്നാലെ രാജസ്ഥാനില്‍ ദലിത് ബിജെപി എംഎല്‍എയുടെ വീടിന് തീവച്ചു. രാജസ്ഥാനിലെ ഹിന്ദ്വാനിലാണ് ദലിത് ബിജെപി എംഎല്‍എ രാജ്കുമാരി ജാദവിന്റെ വീടിന് തീവച്ചത്. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ബരോസിലാല്‍ ജാദവിന്റെ വീടും അക്രമികള്‍ അഗ്നിക്കിരയാക്കി. മേല്‍ ജാതി സംഘടനകളാണ് വീടുകള്‍ കത്തിച്ചത്. 5000 ത്തോളം വരുന്ന വ്യാപാര സംഘടനാ പ്രവര്‍ത്തകരും മേല്‍ ജാതിക്കാരും ദലിത് മേഖലയിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് നാല്‍പതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി കരൗലി ജില്ലാ കലക്ടര്‍ അഭിമന്യു കുമാര്‍ അറിയിച്ചു.

RELATED STORIES

Share it
Top