ദലിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു

മുസഫര്‍നഗര്‍: 12 വയസ്സുകാരിയായ ദലിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ആറുപേര്‍ ചേര്‍ന്ന് മൂന്നു ദിവസത്തോളം ബലാല്‍സംഗം ചെയ്തു. കഴിഞ്ഞ മാസം 26നാണ് സംഭവം. പീഡനത്തെ തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അധികൃതര്‍ തയ്യാറായില്ല.
പിന്നീട് പെണ്‍കുട്ടിയും അമ്മൂമ്മയും  ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസിനു മുന്നില്‍ നടത്തിയ സമരത്തെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ ബുധനാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്ത ആറുപേരില്‍ അഞ്ചുപേരും 14നും 16നും ഇടയില്‍ പ്രായമുള്ളവരാണെന്നും ഒരാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലിസ് അറിയിച്ചു. പ്രതികളെല്ലാം ഒളിവിലാണെന്നും അറസ്റ്റ് ചെയ്യാ ന്‍ കഴിഞ്ഞിട്ടില്ലെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top