എച്ചിലെടുപ്പിക്കല്‍: ദലിത് പീഡനത്തിന് പരാതി നല്‍കിയ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

തിരുവനന്തപുരം: ദലിത് പീഡനം ഉന്നയിച്ച് പൊതുഭരണസെക്രട്ടറിക്കെതിരെ പരാതി നല്‍കിയ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി.
പൊതുഭരണ വകുപ്പിലെ അറ്റന്‍ഡര്‍ ദേവദാസിനെയാണ് സ്ഥലം മാറ്റിയത്. പൊതുഭരണസെക്രട്ടറി എച്ചിലെടുപ്പിക്കുന്നതടക്കുള്ള പണികള്‍ ചെയ്യിക്കുന്നുവെന്ന്് കാണിച്ച് ഇദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നുമുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്കാണ് ദേവദാസിനെ സ്ഥലം മാറ്റിയിരിക്കുന്നത്. ദലിത് പീഡനത്തിനാണ് മുഖ്യമന്ത്രിക്ക് ജീവനക്കാരന്‍ നല്‍കിയത്. ഇതേ തുടര്‍ന്ന് ഇയാളെ സ്ഥലം മാറ്റാന്‍ വകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ സംഘടന രംഗത്ത് വന്നെങ്കിലും അത് അവഗണിച്ചാണ് ദേവദാസിനെ സ്ഥലം മാറ്റിയത്.

RELATED STORIES

Share it
Top