ദലിത് പീഡനങ്ങളില്‍ മോദിക്ക് മൗനം: രാഹുല്‍ ഗാന്ധി

കല്‍ഗി (കര്‍ണാടക): രാജ്യത്ത് ദലിതര്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനംപാലിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരുപിടി വ്യവസായികളെ മാത്രമാണ് മോദി മനുഷ്യരായി കാണുന്നത്. ദുര്‍ബല വിഭാഗങ്ങളെ അവഗണിക്കുകയാണ്. പാര്‍ലമെന്റിലെ ദലിത് ശബ്ദം അടിച്ചമര്‍ത്തുകയാണു മോദി.
അംബേദ്കറെ പറ്റി എപ്പോഴും പറയുന്ന മോദി പക്ഷേ, മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ലോക്‌സഭയില്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നില്ല- രാഹുല്‍ പറഞ്ഞു. 2013ല്‍ കര്‍ണാടകയില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് ദലിതനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മുഖ്യമന്ത്രിയാക്കിയില്ല എന്ന മോദിയുടെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു രാഹുല്‍.

RELATED STORIES

Share it
Top