ദലിത് നേതാക്കളെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

പന്തളം: ഹര്‍ത്താല്‍ ദിനത്തില്‍ ദലിത് സംഘടനാ നേതാക്കളെ ആക്ഷേപിച്ചും, ഭീഷണിപ്പെടുത്തിയും സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പോലിസ് കസ്റ്റടിയില്‍.
കുളനട ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോ ഉടമ ശ്രീജിത്തിനെയാണ് പോലിസ് കസ്റ്റടിയിലെടുത്തത്.   ദലിത് നേതാക്കളെ പെരെടുത്ത് പറഞ്ഞായിരുന്നു പ്രകോപനപരമായ പോസ്റ്റ്.
ഇന്നലെ രാവിലെ തന്നെ ശ്രീജിത്ത് കടയിലെത്തുകയും കട തുറന്ന് ദലിത് സംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തി സംസാരിക്കുന്ന വീഡിയോയാണ് ലൈവായി പ്രചരിപ്പിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട സംഘടനാ നേതാക്കളും പ്രവര്‍ത്തകരും കുളനടയിലെത്തി പോലിസില്‍ പരാതി നല്‍കി . തുടര്‍ന്ന് പോലിസ് ഇയാളെ കസ്റ്റടിയിലെടുക്കുകയായിരുന്നു.

RELATED STORIES

Share it
Top