ദലിത് നേതാക്കളൂടെ അറസ്റ്റ്: എസ്ഡിപിഐ പ്രതിഷേധിച്ചു

പട്ടാമ്പി: ഹര്‍ത്താലിന്റെ മറവില്‍ ദലിത് നേതാക്കളെ അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരേ എസ്ഡിപിഐ മതുതല പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മൊയ്ദീന്‍ കുട്ടി കെടി, ഇബ്രാഹിം, ഷമീര്‍ കൊടുമുണ്ട നേതൃത്വം നല്‍കി. എസ്ഡിപിഐ പഞ്ചായത്ത് സെക്രട്ടറി സിദ്ധീഖ് തോട്ടിങ്കര സംസാരിച്ചു.
ചെര്‍പ്പുളശ്ശേരി: ദലിത് സംഘടനകള്‍ ഇന്നലെ നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ച് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ്ഡിപി ഐ ചെര്‍പ്പുളശ്ശേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം സെക്രട്ടറി ഷരീഫ് തൃക്കടിരി, മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ഹംസ തൂത, സെക്രട്ടറി നൗഷാദ് എലിയപ്പെറ്റ, മുന്‍സിപ്പല്‍ കമ്മറ്റിയംഗങ്ങളായ അലിക്കുട്ടി, നിഷാദ്, ഖാദര്‍, ഒ ഷാഫി  എന്നിവര്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top