ദലിത് നേതാക്കളുടെ അറസ്റ്റ്; എസ്ഡിപിഐ പ്രതിഷേധിച്ചു

നെടുങ്കണ്ടം: സംസ്ഥാനത്ത് വിവിധ ദലിത്  സംഘടനകള്‍ നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ ദലിത് നേതാക്കളെ വ്യാപകമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ജില്ലയുടെ വിവിധ മേഖലകളില്‍ പ്രകടനം നടത്തി. ജനാധിപത്യമര്യാദകള്‍ കാറ്റില്‍ പറത്തിയാണ് അറസ്റ്റുകള്‍ നടത്തിയത്. തൂക്കുപാലത്ത് നടത്തിയ പ്രകടനത്തില്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ മജീദ്, ജില്ലാ കമ്മിറ്റിയംഗം പി എ മുഹമ്മദ് ഷറഫുദ്ദീന്‍, ഉടുമ്പന്‍ചോല മണ്ഡലം പ്രസിഡന്റ് അബ്ദുസ്സലാം കല്ലാര്‍, വി എം ഇസ്മായില്‍, നൗഷാദ് എച്ച്, എ ടി ഷാജി നേതൃത്വം നല്‍കി. വണ്ടിപ്പെരിയാറ്റില്‍ റിയാസ് അബൂബക്കര്‍, സ്വാദിഖ്, ഷെല്‍വം, ഷാജി നേതൃത്വം നല്‍കി. അടിമാലിയിലും പ്രതിഷേധ പ്രകടനം നടത്തി.

RELATED STORIES

Share it
Top