ദലിത് എംപിമാര്‍ സര്‍ക്കാരിനെ തുറന്നുകാട്ടി: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ദലിത് വിരുദ്ധമാണെന്നു ബിജെപിയിലെ ദലിത് എംപിമാര്‍ തുറന്നുകാണിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കാതെ അതിന് മറുപടി പറയണമെന്നും കോണ്‍ഗ്രസ്. ഇന്ത്യയെ ദലിത് മുക്തമാക്കാനാണു മോദി ശ്രമിക്കുന്നതെന്നു തെളിയിക്കുന്നതാണ് അഞ്ചു ബിജെപി എംപിമാരുടെ പ്രസ്താവനകളെന്ന് കോണ്‍ഗ്രസ് വക്താവ് ജെയ്‌വീര്‍ ഷെര്‍ജില്‍ പറഞ്ഞു. ഭരണകക്ഷി എംപിമാര്‍ തന്നെ ദലിതരുടെ ആശങ്കയ്ക്കും ഭയത്തിനും അടിവരയിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദലിത് സമുദായത്തിന് വേണ്ടി മോദി ഒന്നും ചെയ്യുന്നില്ലെന്നും അവരുടെ സ്ഥിതിഗതികള്‍ മോശമായെന്നും ദലിത് എംപിമാര്‍ അഭിപ്രായപ്പെട്ടിരുന്നു.

RELATED STORIES

Share it
Top