ദലിത് ആദിവാസി ബഹുജന്‍ മുന്നണി പിന്തുണ അജി എം ചാലക്കേരിക്ക്

കോട്ടയം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ചതുഷ്‌കോണ മല്‍സരം നടക്കുമെന്ന് എം ഗീതാനന്ദന്‍. ദലിത് സ്വതന്ത്ര സ്ഥാനാര്‍ഥി അജി എം ചാലക്കേരിക്ക് ദലിത് ആദിവാസി ബഹുജന്‍ മുന്നണി പിന്‍തുണ നല്‍കുമെന്നും ഗീതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്ത ദലിതര്‍ ഇത്തവണ തങ്ങളുടെ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യും. എല്ലാ ദലിത് ആദിവാസി ബഹുജന്‍ സംഘടനകളുടേയും പിന്തുണ അജി എം ചാലക്കേരിക്കുണ്ട്. വരും തിരഞ്ഞെടുപ്പുകളില്‍ പാര്‍ശ്വവല്‍കൃതര്‍ക്ക് ഒരു മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ഥി എന്ന ഫോര്‍മുലയെപ്പറ്റി 20ന് കൊച്ചിയില്‍ നടക്കുന്ന സംയുക്ത കണ്‍വന്‍ഷന്‍ ചര്‍ച്ച ചെയ്യും.

RELATED STORIES

Share it
Top