ദലിത് ആദിവാസി നിയമങ്ങളെ നോക്കു കുത്തിയാക്കാനുള്ള ശ്രമം ഉപേക്ഷിക്കണം: കെഡിഎഫ്

ശാസ്താംകോട്ട: ദലിത് ആദിവാസി നിയമങ്ങളെ നോക്കുകുത്തിയാക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍ ആവശ്യപ്പെട്ടു. കേരള ദലിത് ഫെഡറേഷന്‍ കുന്നത്തൂര്‍ മണ്ഡലം പൊതുസമ്മേളനം ഭരണിക്കാവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിരന്തരമായ അക്രമങ്ങളുടെ ഫലമായി കാടുംനാടും ആദിവാസികള്‍ക്ക് അന്യമായിക്കൊണ്ടിരിക്കുകയാണെന്നും ആദിവാസിക്ഷേമ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ഥ ഗുണഫലങ്ങള്‍ കുടിയേറ്റക്കാര്‍ തട്ടിയെടുക്കുകയും ആദിവാസികളെ വംശീയമായി ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് ശൂരനാട് അജി അധ്യക്ഷത വഹിച്ചു.
സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ടി പി ഭാസ്‌ക്കരന്‍, പി ടി ജനാര്‍ദ്ദനന്‍, എ രതീഷ്, ചിത്തിര നെല്ലിപ്പാട്ട്, കോയിവിള രാമചന്ദ്രന്‍, എ റഹീംകുട്ടി, പി കെ രാധ, തൊളിയ്ക്കല്‍ സുനില്‍, ദിനകര്‍ കോട്ടക്കുഴി, മല്ലികാ ബാലകൃഷ്ണന്‍, ഗീതാ ബാബു സംസാരിച്ചു

RELATED STORIES

Share it
Top