ദലിതര്‍ക്ക് ഒത്തുചേരാന്‍ അനുവാദമില്ലാത്ത അവസ്ഥ: തുളസീധരന്‍ പള്ളിക്കല്‍

ഈരാറ്റുപേട്ട: സ്വാതന്ത്ര്യനന്തര ഇന്ത്യയില്‍ ദലിതരുടെ ഒത്തുചേരല്‍ പോലും അനുവദിക്കില്ലെന്ന ആര്‍എസ്എസിന്റെ തിട്ടൂരമാണ് മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ ദലിതു വേട്ടയെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത ന്യൂനപക്ഷങ്ങളുടെ വോട്ടുനേടി അധികാരത്തിലേറിയ ഇടതുപക്ഷം പോലും ഇന്ത്യയുടെ തന്നെ ശത്രുവായ ആര്‍എസ്എസിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നില്ല. പിണറായി സര്‍ക്കാര്‍ ഇരട്ടനീതിയാണ് തുടരുന്നത്. ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിനെ ഒഴിവാക്കി സ്‌കൂള്‍ അതിക്തര്‍ക്കെതിരേ മാത്രം കേസ് എടുക്കുകയാണ് ചെയ്തത്. ഭരണഘടനയെ പോലും അപ്രസക്തമാക്കി മനുവാദം പ്രതിഷ്ഠിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സുബൈര്‍ വെള്ളാപള്ളില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് ഹസീബ്, ജില്ലാ ജോയിന്റ സെക്രട്ടറി കെ യു അലിയാര്‍, മണ്ഡലം പ്രസിഡന്റ് ഇസ്മായില്‍ കീഴേടം, വൈസ് പ്രസിഡന്റ് അയ്യൂബ് ഖാന്‍ കാസിം, കെബീര്‍ വെട്ടിയ്ക്കല്‍, വി എസ് ഹിലാല്‍, സഫിര്‍ കുരുവനാല്‍, കെ കെ പരികൊച്ച്  സംസാരിച്ചു.വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് പുതുതായി പാര്‍ട്ടിയിലേയ്ക്ക് വന്ന 10 പേര്‍ക്ക് തുളസീധരന്‍ പള്ളിക്കല്‍ മെമ്പര്‍ഷിപ്പ് നല്‍കി.

RELATED STORIES

Share it
Top