ദലിതരെ ആക്രമിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നു: കെഎസ്‌കെടിയു

പത്തനംതിട്ട: പ്രത്യേക പരിരക്ഷ നല്‍കി സംരക്ഷണം നല്‍കേണ്ട പട്ടിക ജാതി-പട്ടിക വര്‍ഗ ജനവിഭാഗങ്ങള്‍ക്കെതിരേ രാജ്യത്ത്, വിശേഷിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍  വലിയ തോതില്‍ ആക്രമണം നടക്കുകയാണെന്ന് കെഎസ്‌കെടിയു. ഇത് സംബന്ധിച്ച് ഹരിയാന, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നും പുറത്തു വരുന്ന വാര്‍ത്തകലും വസ്തുതകളും ഭയപ്പെടുത്തുന്നതും ലജ്ജിപ്പിക്കുന്നതുമാണ്. പട്ടിക ജാതി-പട്ടിക വര്‍ഗ ജനവിഭാഗത്തെ ആക്രമിക്കുന്നവരുടെ രാഷ്ട്രീയ പശ്ചാത്തലവും പ്രത്യയ ശാസ്ത്രവും സംഘടനാപരവും സംഘപരിവാര്‍ ശക്്തികളുടെ നയങ്ങളാണ്. ദലിതര്‍, മാധ്യമപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കെതിരേ നടത്തുന്ന എല്ലാ കടന്നാക്രമങ്ങള്‍ക്കും സംരക്ഷണം നല്‍കുന്ന നയമാണ് കേന്ദ്രത്തില്‍ അധികാരത്തിലുള്ള നരേന്ദ്രമോഡി സര്‍ക്കാരിന്റേത്. ഈ സാഹചര്യത്തില്‍ ദലിതര്‍ക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന അക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്  കെഎസ്‌കെടിയു ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഏരിയ കേന്ദ്രങ്ങളില്‍ 12ന് വൈകിട്ട് സായാഹ്ന ധര്‍ണ നടത്തും. പത്തനംതിട്ട, അടൂര്‍, റാന്നി,  തിരുവല്ല,  ഇരവിപേരൂര്‍,  കൊടുമണ്‍, അങ്ങാടിക്കല്‍, കോഴഞ്ചേരി,  മല്ലപ്പള്ളി, പന്തളം കേന്ദ്രങ്ങളിലായാണ് ധര്‍ണ നടത്തുന്നത്.വാര്‍ത്താ സമ്മേളനത്തില്‍ കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ്  സി രാധാകൃഷ്ണന്‍,  സെക്രട്ടറി മത്തായി ചാക്കോ, സംസ്ഥാന കമ്മിറ്റി അംഗം  പി എന്‍ ശശി, പി എസ്  കൃ്ഷ്ണകുമാര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top