ദലിതനായതിന്റെ പേരില്‍ ഭക്ഷണമില്ലെന്ന് പട്ടാളക്കാരന്‍

ശ്രീനഗര്‍:ദലിതനായതിനാല്‍ പട്ടാള ക്യാന്റിനില്‍ ഭക്ഷണം നിഷേധിക്കപ്പെട്ടെന്ന ആരോപണവുമായി ജവാന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍. യാദവ് കമലേഷ് കുമാര്‍ എന്ന ജവാനാണ് ഫേസ്ബുക്കിലൂടെ ആരോപണമുയര്‍ത്തിയത്. കശ്മീരിലെ കിഷ്‌വാറില്‍ 26 രാഷ്ട്രീയ റൈഫിള്‍സിലെ ജവാനാണ് കമലേഷ്.


കഴിഞ്ഞ സപ്തംബറില്‍ കമലേഷ് അപ് ലോഡ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍
വൈറലായത്. ദലിതനെന്ന വിവേചനം കാണിച്ച്‌ ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കാന്റീനില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ തന്നെ അനുവദിക്കുന്നില്ലെന്നാണ് പരാതി.
സംഭവത്തെപ്പറ്റി പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നും പറയുന്നു.

RELATED STORIES

Share it
Top