ദയാവധത്തിന് ഉപാധികളോടെ അനുമതി നല്‍കാം:സുപ്രിംകോടതി

ന്യൂഡല്‍ഹി:ഉപാധികളോടെയുള്ള ദയാവധത്തിന് അനുമതി. സുപ്രിംകോടതിയുടേതാണ് വിധി. മരണതാല്‍പര്യം അനുസരിച്ച് ഉപാധികളോടെ നടപ്പാക്കാം.കോമണ്‍കോസ് എന്ന സംഘടന നല്‍കിയ ഹരജിയില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണു നിര്‍ണായക വിധി പുറപ്പെടുവിച്ചത്.ഒരിക്കലും അസുഖം മാറില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് ഉറപ്പുനല്‍കിയാല്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ പിന്തുണ പിന്‍വലിക്കാന്‍ സാധിക്കുമെന്ന് കോടതി വ്യക്തമാക്കി. മെഡിക്കല്‍ ബോര്‍ഡിന്റെയും ഹൈക്കോടതിയുടെയും അനുമതിയോടെ മാത്രമേ ഇത് അനുവദിക്കാന്‍ സാധിക്കൂ. അന്തസ്സോടെയുള്ള മരണം ഓരോ പൗരന്റെയും ഭരണാഘടനാവകാശമെന്ന് കോടതി പറഞ്ഞു. ആയുസ്സ് നീട്ടുന്നതിനുള്ള മരുന്നും ഉപകരങ്ങളും വേണ്ടെന്നു വയ്ക്കാം. എന്നാല്‍ മരുന്നു കുത്തിവച്ച് പെട്ടെന്നു മരിക്കാന്‍ അനുവാദം നല്‍കില്ലെന്നും വിധിയില്‍ പറയുന്നു.

RELATED STORIES

Share it
Top