ദമ്മാമില്‍ മലയാളിയുടെ ഫ്‌ലാറ്റില്‍ കവര്‍ച്ച; സ്വര്‍ണവും പണവും നഷ്ടപ്പെട്ടു

ദമ്മാം: നഗരത്തില്‍ പാലസ് ഹോട്ടലിന് സമീപം ഇബ്‌നു ഖല്‍ദൂന്‍ ട്രീറ്റില്‍ മലയാളി കുടുംബം താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ വന്‍ കവര്‍ച്ച. 15 പവന്‍ സ്വര്‍ണവും 2000 റിയാല്‍ വിലവരുന്ന രണ്ട് വാച്ചുകളും 1000 റിയാലും നഷ്ടപ്പെട്ടു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി മനോജിന്റെ വീട്ടിലാണ് കുടുംബം പുറത്തുപോയ സമയം മോഷ്ടാക്കള്‍ കവര്‍ച്ചയ്‌ക്കെത്തിയത്. രാത്രി എട്ട് മണിക്ക് പുറത്തുപോയ ഇവര്‍ 12 മണിക്ക് തിരിച്ചെത്തിയപ്പോഴേക്കും സംഘം കവര്‍ച്ച നടത്തി രക്ഷപ്പെട്ടിരുന്നു. ജനല്‍ വഴിയോ കെട്ടിടത്തിന്റെ എയര്‍ഹോള്‍ വഴിയോ ആണ് മോഷ്ടാക്കള്‍ അകത്തുകടന്നതെന്നാണ് നിഗമനം. ശാസ്ത്രീയമായ രീതിയില്‍ മോഷണം നടത്തിയ സംഘം സ്വര്‍ണം കണ്ടെത്തുന്നതിന് ഡിറ്റക്ടര്‍ ഉപയോഗിച്ചതായും സംശയിക്കുന്നു. സ്വര്‍ണം സൂക്ഷിച്ച അലമാര മാത്രമാണ് മോഷ്ടാക്കള്‍ തുറന്നു പരിശോധിച്ചത്. പോലിസില്‍ പരാതി നല്‍കി.

[related]

RELATED STORIES

Share it
Top