ദമ്മാം മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികള്‍

ദമ്മാം: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യ കേന്ദ്രീകരിച്ച് മലയാള ദൃശ്യ, ശ്രാവ്യ, അച്ചടി മാധ്യമ പ്രതിനിധികളുടെയും ലേഖകരുടെയും കൂട്ടായ്മയായ  ദമ്മാം മീഡിയ ഫോറം പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ് എം എം നഈം (കൈരളി ടിവി), വൈസ് പ്രസിഡന്റ് അബ്ദുല്‍ അലി കളത്തിങ്ങല്‍ (തേജസ്), ജനറല്‍ സെക്രട്ടറി അഷ്‌റഫ് ആളത്ത് (മിഡിലീസ്റ്റ് ചന്ദ്രിക), ജോ. സെക്രട്ടറി സുബൈര്‍ ഉദിനൂര്‍ (ഏഷ്യാനെറ്റ് റേഡിയോ), ഖജാഞ്ചി അനില്‍ കുറിച്ചിമുട്ടം (ഏഷ്യാനെറ്റ് ന്യൂസ്). അല്‍ ഖോബാര്‍ ഗള്‍ഫ് ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗത്തില്‍ ഏകകണ്‌ഠേനയായിരുന്നു തിരഞ്ഞെടുപ്പ്. മുന്‍ പ്രസിഡന്റ് ഹബീബ് ഏലംകുളം (മലയാളം ന്യൂസ്) അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അനില്‍ കുറിച്ചിമുട്ടം പ്രവര്‍ത്തന റിപോര്‍ട്ടും ഖജാഞ്ചി അഷ്‌റഫ് ആളത്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സാജിദ് ആറാട്ടുപുഴ (പ്രവാസ ഭാരതി), പി ടി അലവി (ജീവന്‍), മുജീബ് കളത്തില്‍ (ജയ്ഹിന്ദ്), മുഹമ്മദ് ഷെരീഫ് (ഗള്‍ഫ് മാധ്യമം), ചെറിയാന്‍ (മംഗളം), നൗഷാദ് കണ്ണൂര്‍ (മീഡിയ വണ്‍) സംസാരിച്ചു. കഴിഞ്ഞ കാലങ്ങളില്‍ ദമ്മാം മീഡിയ ഫോറം നടത്തിപ്പോന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

[caption id="attachment_344369" align="aligncenter" width="560"] എം എം നഈം, അഷ്‌റഫ് ആളത്ത്, അനില്‍ കുറിച്ചിമുട്ടം[/caption]

RELATED STORIES

Share it
Top