ദമ്മാം മധുരം മലയാളം ക്ലബ്ബിന് പുതിയ ഭരണസമിതിദമ്മാം: മധുരം മലയാളം ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ്ബിന് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഏരിയ ഡയറക്ടര്‍ സിയാഉര്‍ റഹ്മാന്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുന്‍ പ്രസിഡന്റുമാരായ ബാലചന്ദ്രന്‍ പിള്ള, ഹനീഫ പെരിഞ്ചീരി, ജോസഫ് എം പാലത്തറ യോഗ നടപടികള്‍ക്ക് നേതൃത്വം നല്‍കി. രമേശന്‍ ടി പരമേശ്വരന്‍, സാലിഹ് ഹൈദര്‍, നിസാം യൂസുഫ്, മുഹമ്മദ് അലി, ഖദീജ ഹബീബ്, അബ്ദുല്‍ റഹ്മാന്‍, സന്ദീപ സതീഷ്, ഷീല രമേശ്, ഷിജില ഹമീദ് ആശംസകള്‍ നേര്‍ന്നു. ഭാരവാഹികള്‍: ശങ്കരനുണ്ണി (പ്രസിഡന്റ്), രാജു ജോര്‍ജ്, യൂസുഫ് പുല്ലാന്തൊടിക, ഹമീദ് മരക്കാശ്ശേരി (വൈസ് പ്രസി.), ഹബീബ് അമ്പാടന്‍ (സെക്രട്ടറി), നാസര്‍ ഖാദര്‍ (ട്രഷറര്‍), ആഷിഖ് റഹ്മാന്‍ (സര്‍ജന്റ് അറ്റ് ആംസ്). കുട്ടികളിലെ നേതൃപരമായ കഴിവുകള്‍ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുന്നതിന് മധുരം മലയാളത്തിന് കീഴില്‍ ഗേവല്‍ ക്ലബ്ബും പ്രവര്‍ത്തിക്കുന്നുണ്ട്. ക്ലബ്ബില്‍ അംഗങ്ങളാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 0530960525, 0504943378 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

RELATED STORIES

Share it
Top