ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ യോഗാദിനം ആചരിച്ചുദമ്മാം: ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ദമ്മാമില്‍ നാലാമത് അന്താരാഷ്ട്ര യോഗാദിനം സമുചിതമായി ആചരിച്ചു. ബോയ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ 1000ത്തിലധികം വിദ്യാര്‍ഥികള്‍ ലോഗോ മുദ്രണം ചെയ്ത പ്രത്യേക ടീഷര്‍ട്ടുകള്‍ ധരിച്ച് അഭ്യാസത്തില്‍ പങ്കാളികളായി. ആധ്യാപകര്‍ നേതൃത്വം നല്‍കി. യോഗ ദിനചര്യയാക്കിയാല്‍ ലഭിക്കുന്ന ശാരീരികവും മാനസികവും ആത്മീയവുമായ ഗുണങ്ങളെക്കുറിച്ച് പ്രിന്‍സിപ്പല്‍ ഡോ. ഇ കെ മുഹമ്മദ് ഷാഫി വിശദീകരിച്ചു. ഭരണസമിതി ചെയര്‍മാന്‍ മുഹമ്മദ് സുനില്‍, അംഗം സാദിയ ഇര്‍ഫാന്‍ ഖാന്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top