ദമ്പതികള്‍ പരസ്പരം നല്‍കിയത് 67 കേസുകള്‍ : സൗഹാര്‍ദത്തോടെ പിരിയാന്‍ കോടതി നിര്‍ദേശംന്യൂഡല്‍ഹി: പരസ്പരം 67 കേസുകള്‍ നല്‍കിയ ദമ്പതികളോട് അവസാനം സുഹൃത്തുക്കളായി പിരിയാന്‍ കോടതി നിര്‍ദേശിച്ചു. ബംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ഭര്‍ത്താവാണ് എംബിഎക്കാരിയായ ഭാര്യക്കെതിരേ 58 കേസുകള്‍ സമര്‍പ്പിച്ചത്. ഭാര്യ ഇയാള്‍ക്കെതിരേ 9 കേസും നല്‍കി. 2002ല്‍ വിവാഹിതരായ ഇവര്‍ അമേരിക്കയിലായിരുന്നു താമസം. പ്രശ്‌നങ്ങള്‍ തുടങ്ങിയതോടെ ഭാര്യ മകനുമായി ബംഗളൂരുവിലേക്ക് പോന്നു. തുടര്‍ന്ന് ഭര്‍ത്താവും നാട്ടിലെത്തുകയും പരസ്പരം കേസുകള്‍ നല്‍കുകയുമായിരുന്നു. കോടതിയില്‍ വച്ച് മാത്രം ഏഴുവയസ്സുകാരനായ മകനെ കാണുന്ന അപൂര്‍വ ദമ്പതികളെന്നാണ് ഇവരെ കോടതി വിശേഷിപ്പിച്ചത്. തുടര്‍ന്ന് പരസ്പരം സംസാരിച്ച ശേഷം സൗഹാര്‍ദത്തോടെ പിരിയാന്‍ ബെഞ്ച് ഇരുവരോടും ആവശ്യപ്പെട്ടു.  ഇനി കേസ് നല്‍കണമെങ്കില്‍ കോടതിയുടെ പ്രത്യേക അനുമതി വാങ്ങാനും കോടതി നിര്‍ദേശിച്ചു.

RELATED STORIES

Share it
Top