ദമ്പതികളെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ഗാസിയാബാദ്: ഹോളി ആഘോഷം കഴിഞ്ഞ് മടങ്ങിയ ദമ്പതികളെ ഫഌറ്റിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഗാസിയാബാദ് ഇന്ദിരാപുരത്തെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന നീരജ് സിംഗാനിയ(37), രുചി(35) എന്നിവരെയാണ് കഴിഞ്ഞദിവസം രാത്രിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഹോളി ആഘോഷത്തില്‍ പങ്കെടുത്ത് ഇരുവരും അഞ്ചുമണിയോടെയാണ് ഫഌറ്റിലേക്കു മടങ്ങിയത്.
നീരജിന്റെ മാതാപിതാക്കളും കുടുംബവും ദമ്പതികള്‍ക്കൊപ്പം ഇതേ ഫ്‌ലാറ്റില്‍ തന്നെയാണു താമസിക്കുന്നത്.
മുറിയില്‍ പ്രവേശി—ച്ച ദമ്പതികള്‍ വാതില്‍ അകത്തുനിന്നും പൂട്ടിയിട്ടിരുന്നു. രാത്രി ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോ ള്‍ പ്രതികരണമില്ലാത്തതിനെത്തുടര്‍ന്ന് ശുചിമുറിയിലെ വെ ന്റിലേറ്റര്‍ വഴി അകത്തേക്ക് നോക്കിയപ്പോഴാണ് ഇരുവരെയും ചലനമറ്റ് തറയില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു വീടിന്റെയും ശുചിമുറിയുടെയും വാതില്‍ തകര്‍ത്ത്് അകത്തു കടന്ന ബന്ധുക്കള്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദമ്പതികളുടെ മരണകാരണം ഇപ്പോഴും അവ്യക്തമാണെന്ന് ഇന്ദിരാപുരം പോലിസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന്റെ പ്രാഥമിക റിപോര്‍ട്ടിലും മരണകാരണത്തില്‍ വ്യക്തതയില്ല. അതിനാല്‍ തന്നെ ഇരുവരുടെയും ആന്തരികാവയങ്ങള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.
ഇന്ദിരാപുരത്തെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന നീരജ് സിംഗാനിയ നോയിഡയിലെ ഒരു അന്താരാഷ്ട്ര ടെലികോം കമ്പനിയിലെ ഡെപ്യൂട്ടി മാനേജറാണ്. നീരജിന്റെ ഭാര്യ രുചിയും നോയിഡയിലെ മള്‍ട്ടിനാഷനല്‍ കമ്പനിയിലെ ഉദ്യോസ്ഥയായിരുന്നു. ഇവര്‍ക്ക് അഞ്ചു വയസ്സുള്ള ഒരു മകളുമുണ്ട്.

RELATED STORIES

Share it
Top