'ദബോല്‍ക്കര്‍, പന്‍സാരെ കേസ്: അന്വേഷണത്തില്‍ ആത്മാര്‍ഥതയില്ല'’

മുംബൈ: നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം തൃപ്തികരമായോ ആത്മാര്‍ഥതയോടെയോ അല്ല മുന്നോട്ടുപോവുന്നതെന്ന് ബോംബെ ഹൈക്കോടതി. മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥര്‍ക്കും മഹാരാഷ്ട്ര സര്‍ക്കാരിനും കോടതി സമന്‍സയച്ചു. സിബിഐ ജോയിന്റ് ഡയറക്ടര്‍, മഹാരാഷ്ട്ര അഡീഷനല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ ജൂലൈ 12ന് ഹാജരാവണമെന്നു കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐയും സിഐഡിയും സമര്‍പ്പിച്ച കേസിന്റെ റിപോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമാണ് കോടതി അന്വേഷണരീതിയെ വിമര്‍ശിച്ചത്. എം എം കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതക ക്കേസുകള്‍ അന്വേഷിക്കുന്ന കര്‍ണാടക പോലിസുമായി ഏകോപിപ്പിച്ചുകൊണ്ടാണ് അന്വേഷണം നടത്തുന്നതെന്നാണ് സിബിഐയും സിഐഡിയും കോടതിയെ അറിയിച്ചത്.

RELATED STORIES

Share it
Top