ദക്ഷിണ ചൈനാ കടലില്‍ വീണ്ടും ചൈനീസ് അഭ്യാസപ്രകടനം

ബെയ്ജിങ്: തര്‍ക്കമേഖലയായ സൗത്ത് ചൈനീസ് കടലില്‍ ചൈനീസ് വ്യോമസേന വീണ്ടും അഭ്യാസപ്രകടനങ്ങള്‍ നടത്തി. വെസ്റ്റേണ്‍ പസഫിക്, ജപ്പാന്റെ തെക്കന്‍ ദ്വീപുകള്‍ക്ക് സമീപമാണ് അഭ്യാസപ്രകടനങ്ങള്‍ നടന്നത്. യുദ്ധത്തിനു മുന്നോടിയായുള്ള പരിശീലനങ്ങളാണ് നടന്നതെന്നു വ്യോമയാന മന്ത്രാലയം അറിയിച്ചു. വ്യോമ, നാവിക സേനകളിലെ ആധുനികവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് പ്രസിഡന്റ് ഷി ജിന്‍പെങിന്റേത്. വിമാനവാഹിനി കപ്പല്‍, ചാരവിമാനങ്ങള്‍, പോര്‍വിമാനങ്ങള്‍ എന്നിവയുടെ നിര്‍മാണങ്ങളും ഇതില്‍പ്പെടും. അതേസമയം, വ്യോമാഭ്യാസങ്ങള്‍ ആരെയും പ്രകോപിപ്പിക്കാനല്ലെന്ന് ചൈന വ്യക്തമാക്കി. എച്ച് 6കെ ബോംബേഴ്‌സ്, സു30, സു35 പോര്‍വിമാനങ്ങളും മറ്റു വിമാനങ്ങളും സൗത്ത് ചൈന കടലില്‍ ഒരേസമയം പട്രോളിങും പരിശീലനവും നടത്തിയതായി അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top