ദക്ഷിണ കൊറിയയെ രണ്ടാം മല്‍സരത്തിലും ഇന്ത്യ തകര്‍ത്തുസോള്‍: ദക്ഷിണ കൊറിയക്കെതിരായ വനിതാ ഹോക്കി പരമ്പരയിലെ രണ്ടാം മല്‍സരത്തിലും ഇന്ത്യക്ക് ജയം. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മല്‍സരത്തില്‍ 3-2നാണ് ഇന്ത്യ വിജയിച്ചത്.  അഞ്ചാം മിനിറ്റില്‍ പൂനം റാണിയിലൂടെ ഇന്ത്യ അക്കൗണ്ട് തുറന്നപ്പോള്‍ അഞ്ച് മിനിറ്റിനുള്ളില്‍ കൊറിയ സമനില പിടിച്ചു. ആദ്യ ക്വര്‍ട്ടറില്‍ 1-1 സമനില പങ്കിട്ടാണ് ഇരു ടീമും പിരിഞ്ഞത്.പോരാട്ടം തുടര്‍ന്ന ഇന്ത്യ 27ാം മിനിറ്റില്‍ ലീഡെടുത്തു. ഇന്ത്യന്‍ ക്യാപ്റ്റന്‍ റാണിയാണ് ഇന്ത്യക്കുവേണ്ടി ലക്ഷ്യം കണ്ടത്. മല്‍സരം 2-1 എന്ന നിലയില്‍. രണ്ട് മിനിറ്റിനുള്ളില്‍ കോറിയ ഗോള്‍ മടക്കിയെങ്കിലും അധികം വൈകാതെ പെനല്‍റ്റി കോര്‍ണറെ വലയിലെത്തിച്ച് ഗുര്‍ജിത്ത് കൗര്‍ ഇന്ത്യക്ക് വിജയം സമ്മാനിക്കുകയായിരുന്നു. പിന്നീടുള്ള സമയത്ത് കൊറിയയുടെ ഗോള്‍ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ 3-2ന് വിജയം ഇന്ത്യക്കൊപ്പം നിന്നു. യൂരിം ലീ, ജുന്‍ഗെന്‍ സിയോ എന്നിവരാണ് കൊറിയക്ക് വേണ്ടി വലകുലുക്കിയത്. ആദ്യ മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. ജയത്തോടെ അഞ്ച് മല്‍സര പരമ്പരയില്‍ 2-0ന് ഇന്ത്യ മുന്നിലെത്തി.

RELATED STORIES

Share it
Top