ദക്ഷിണ കേരളത്തിലെ സ്വകാര്യ ആശുപത്രിയിലും റ്റാവി ശസ്ത്രക്രിയ വിജയിച്ചു

തിരുവനന്തപുരം: പ്രായത്തിന്റെ അവശതകള്‍ ഉണ്ടായിരുന്ന എണ്‍പതുകാരിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നതിന്റെ ചാരിതാര്‍ഥ്യത്തിലാണ് തിരുവനന്തപുരത്തെ കിംസ് ആശുപത്രി അധികൃതര്‍. ദക്ഷിണകേരളത്തില്‍ സ്വകാര്യ ആശുപത്രികളില്‍ ആദ്യമായി നടന്ന റ്റാവി (റ്റ്രാന്‍സ് കത്തീറ്റര്‍ അയോര്‍ട്ടിക്ക് വാള്‍വ് ഇന്റര്‍വെന്‍ഷന്‍) ശസ്ത്രക്രിയ വിജയമായതോടെയാണ് കിംസിലൂടെ തമിഴ്‌നാട്ടുകാരിയായ എണ്‍പതുകാരി ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഇവര്‍ക്ക് ബ്രസ്റ്റ് കാന്‍സറിന് കീമോതെറാപ്പി മുതലായ ചികില്‍സകള്‍ നേരത്തെ നടത്തിയതിനാല്‍ പ്രശ്‌നം സങ്കീര്‍ണമായിരുന്നു.
കാല്‍സ്യം നിക്ഷേപം വലിയതോതില്‍ ഉണ്ടായിരുന്നതിനാല്‍ രക്തക്കുഴലുകള്‍ പലതും ബ്ലോക്കായിരുന്നു. വന്‍ രക്തസമ്മര്‍ദവും രോഗിക്കുണ്ടായിരുന്നു. ഇടയ്ക്കിടെ ബോധക്ഷയവും ഉണ്ടാകാറുണ്ടായിരുന്നു. വാള്‍വ് പുനസ്ഥാപിക്കണമെങ്കില്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ അത്യാവശ്യമായിരുന്നു. എന്നാല്‍ പ്രായവും രക്തസമ്മര്‍ദ്ദവും കാന്‍സറിന്റെ ചികില്‍സയുമൊക്കെ ശസ്ത്രക്രിയ അതീവ സങ്കീര്‍ണമാക്കി. കാലിലെ രക്തക്കുഴല്‍ വഴി വാള്‍വ് കടത്തി, പ്രവര്‍ത്തനരഹിതമായ പഴയ വാള്‍വുകള്‍ മാറ്റാതെ പുനസ്ഥാപിക്കുകയായിരുന്നു. അപകടം നിറഞ്ഞതും വെല്ലുവിളിയുമായിരുന്ന ശസ്ത്രക്രിയ പൂര്‍ണമായി വിജയമായിരുന്നു. കിംസ് കാര്‍ഡിയോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ പ്രവീണ്‍ എസ്‌വിയുടെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയയില്‍ സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. രമേശ് നടരാജന്‍, കാര്‍ഡിയാക് അനസ്‌തെറ്റിസറ്റ് ഡോ. എസ് സുഭാഷ് പങ്കെടുത്തു.

RELATED STORIES

Share it
Top