ദക്ഷിണാഫ്രിക്ക: ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഐഎസ്‌

കേപ്ടൗണ്‍: റമദാനില്‍ കേപ്ടൗണ്‍ സംസ്ഥാനത്തെ രണ്ടു പള്ളികളില്‍ നടന്ന കത്തിക്കുത്തിനു പിന്നില്‍ ഐഎസ് പോരാളികളെന്നു സംശയം. ഇസ്‌ലാമിക് സ്‌റ്റേറ്റിനു വേണ്ടി പോരാടാന്‍ ഇറാഖിലേക്കു പോയ ആയിരക്കണക്കിനു യുവാക്കളില്‍ നിരവധി പേര്‍ ഈയിടെ തിരിച്ചുവന്നിരുന്നു. കടുത്ത ശിയാ വിരോധികളായ അവരില്‍ ചിലരാണ് ആക്രമണങ്ങള്‍ക്കു പിന്നിലെന്നാണ് പോലിസ് കരുതുന്നത്. രണ്ടിടത്തും ശിയാക്കളാണ് ആക്രമിക്കപ്പെട്ടത്. സര്‍ബന്‍ നഗരത്തിലെ പള്ളിയില്‍ നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടാമത്തെ സംഭവത്തില്‍ മൂന്നുപേര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേയവസരം ദക്ഷിണാഫ്രിക്കയിലെ മുസ്‌ലിംകളെ അപകീര്‍ത്തിപ്പെടുത്താന്‍ ഒരു മൂന്നാംകക്ഷിയാവും ആക്രമണം നടത്തിയതെന്നു കരുതുന്നവരുമുണ്ട്.

RELATED STORIES

Share it
Top